തൃശൂരില്‍ നിന്നും 17 മിനിട്ടുകൊണ്ട് ട്രെയിന്‍ ഗുരുവായൂര്‍ പിടിച്ചു

single-img
25 September 2015

Thrissur_Railway_Stationവ്യാഴാഴ്ച തൃശൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ 17 മിനിറ്റുകൊണ്ട് ഗുരുവായൂരിലെത്തി ചരിത്രം സൃഷ്ടിച്ചു. ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള ചെന്നൈയില്‍നിന്നുള്ള ഉത്തരവാണ് കഴിഞ്ഞദിവസം ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതോടെയാണ് പുതിയ നടപടി.

ഇനി മുതല്‍ ട്രെയിനുകള്‍ ഈ റൂട്ടില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.55ന് പുറപ്പെട്ട ട്രെയിന്‍ 11.12ന് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു.
50 കിലോ മീറ്റര്‍ വേഗത്തിലാണ് ഗുരുവായൂരില്‍നിന്നു തൃശൂര്‍ വരെ ട്രെയിന്‍ ഇതുവരെ പോയിരുന്നത്.

ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി ഒരുവര്‍ഷം മുമ്പ് ഗുരുവായൂര്‍ മുതല്‍ പൂങ്കുന്നം വരെയുള്ള റെയില്‍പ്പാളങ്ങളുടെ ബലപ്പെടുത്തല്‍ ജോലികള്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നു സേഫ്റ്റി കമ്മീഷണറുടെ പരിശോധനയും കഴിഞ്ഞിരുന്നെങ്കിലും വേഗം കൂട്ടാനുള്ള ഉത്തരവ് ചെന്നൈയില്‍നിന്നു ലഭിച്ചിരുന്നില്ല.