മൂവാറ്റുപുഴയില്‍ തെരുവുനായയുടെ കടിയേറ്റ പേയിളകിയ പശു നാട്ടുകാരെ ആക്രമിച്ചു

single-img
25 September 2015

StrayDogsകൊച്ചി: മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ പശുവിന് പേയിളകി. നാട്ടുകാരെ ആക്രമിച്ച പശുവിനെ പൊലീസെത്തി വെടിവച്ചുകൊന്നു. ആയാവനയില്‍ കാലാമ്പൂര്‍ കരീമിന്റെ പശുവിനെയാണ് രണ്ടാഴ്ചമുമ്പ് തെരുവുനായ ആക്രമിച്ചത്.

ഇതിനു ശേഷം വീട്ടില്‍ തന്നെ നിരീക്ഷണത്തിലായിരുന്നു പശു. ഇതിനിടെ ഇന്നു രാവിലെ പശുവിന് പേയിളകി കയറുപൊട്ടിച്ച് ഓടി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോത്താനിക്കാട് പൊലീസെത്തി പശുവിനെ വെടിവച്ചു കൊല്ലുകയായിരുന്നു.