ബന്ധുക്കള്‍ ഇല്ലാത്ത ഹിന്ദു സുഹൃത്തിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നിര്‍വ്വഹിച്ച് മുസ്ലീം യുവാവ്

single-img
23 September 2015

Hindu

ബന്ധുക്കള്‍ ഇല്ലാത്ത ഹിന്ദു സുഹൃത്തിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നിര്‍വ്വഹിച്ച് മുസ്ലീം യുവാവ്. മധ്യപ്രദേശിലെ ബൈതുള്‍ ജില്ലയിലെ അബ്ദുള്‍ റസാക്ക് എന്ന യുവാവാണ് തന്റെ സുഹൃത്തായ സന്തോഷ് സിംഗ് ഠാക്കൂര്‍ എന്നയാളുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് സമൂഹത്തിന് മാതൃകയായത്.

ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സന്തോഷ് കഴിഞ്ഞ 20ന് മരണമടയുകയായിരുന്നു. സന്തോഷിനും ഭാര്യയ്ക്കും മക്കളില്ലായിരുന്നു. അടുത്ത ബന്ധുക്കളായും ആരുമില്ലായിരുന്നു. തുടര്‍ന്ന് അടുത്ത സുഹൃത്തായ അബ്ദുള്‍ റസാക്ക് മരണാനന്തര ചടങ്ങുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

സന്തോഷിന്റെ മൃതദേഹത്തിന് ഹിന്ദു മാതാചാരപ്രകാരമുള്ള എല്ലാ ആചാരങ്ങളും അബ്ദുള്‍ റസാക്ക് നിര്‍വഹിച്ച ശേഷമാണ് സംസ്‌കരിച്ചത്. മാത്രമല്ല സംസ്‌കാര ചടങ്ങിന്റെ മുഴുവന്‍ ചെലവും റസാക്കാണ് വഹിച്ചത്.

സൗഹൃദത്തിന് മതം തടസമാകരുതെന്നുള്ളതാണ് ഓട്ടോ ഡ്രൈവറായ റസാക്കിന്റെ പക്ഷം. അതുകൊണ്ടുതന്നെയാണ് തന്റെ സുഹൃത്തിന്റെ സംസ്‌കാര ചടങ്ങ് നടത്താന്‍ തയ്യാറായതെന്നും റസാക്ക് പറഞ്ഞു.