ഫോൺ നിർമ്മാണത്തിന് പുറമെ മൊബൈൽ സർവീസ് രംഗത്തേക്കും ഷിയോമി

single-img
23 September 2015

Xiaomi-Mi-Mobile-SIMചൈന: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷിയോമി മൊബൈൽ സർവീസ് രംഗത്തേക്കും ഇറങ്ങുന്നു. അവരുടെ എം1-4സി സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ച ശേഷം എം1 എന്ന മൊബൈൽ സർവീസും ചൈനയിൽ ആരംഭിച്ചിരിക്കുകയാണ് ഷിയോമി.

രാജ്യത്തെ ടെലികോം നെറ്റ്വർക്കുകൾ ഉപയോഗപ്പെടുത്തി വോയിസ്, ഇന്റർനെറ്റ് സേവനങ്ങളാണ് കമ്പനി ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഷിയോമി പ്രീപെയ്ഡ്-പോസ്റ്റ്പയ്ഡ് സേവനങ്ങൾ ചൈനയിലെ 2ജി, 3ജി, 4ജി നെറ്റ്വർക്കുകൾ സപ്പോർട്ട് ചെയ്യും. 0.10 ചൈനീസ് യുവാനാണ് (ഏകദേശം 1.10 രൂപ) ഒരു മിനിറ്റ് സംസാരസമയത്തിനും, എസ്.എം.എസ്സിനും, 1 എം.ബി. ഡാറ്റയ്ക്കും കമ്പനി ഈടാക്കുന്ന തുക. കൂടാതെ വിവിധ ഡാറ്റ, എസ്.എം.എസ്, സംസാരസമയ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

മിനി, മൈക്രൊ, നാനൊ തുടങ്ങി മൂന്ന് തരത്തിലും ഉപയോഗിക്കാവുന്ന ട്രിപ്പിൾ-കട്ട് സിം കാർഡാണ് ഷിയോമി ലഭ്യമാക്കുന്നത്. ബുധനായ്ച മുതൽ കമ്പനി വെബ്സൈറ്റായ എം1.കോമിലൂടെ സേവനം വില്പന തുടങ്ങി.