പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

single-img
23 September 2015

Helmet_4_edited_2459040g

ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ ആരായുന്നതിനോടനുബന്ധിച്ചാണ് കോടതിയുടെ നിര്‍ണദ്ദേശം. എല്ലാ ബൈക്കുകളിലും ഹെല്‍മറ്റ് ലോക്ക് സംവിധാനം നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മിഴ്‌നാട്ടില്‍ ജൂലൈ ഒന്നിന് തഹെല്‍മറ്റ് നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചിരുന്നതിനെ തുടര്‍ന്ന് ജൂലൈ മാസത്തില്‍ റോഡപകടങ്ങളിലെ മരണ നിരക്ക് കുത്തനെ താഴ്ന്നിരുന്നു. ജൂണില്‍ അപകട മരണങ്ങള്‍ 582 ആയിരുന്നപ്പോള്‍ ജൂലൈയില്‍ ഇത് 498ലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ആഗസ്തില്‍ ഇത് വീണ്ടും 571 ആയി ഉയര്‍ന്നുവെന്നും ഹെല്‍മറ്റ് നിര്‍ബന്ധമായി നടപ്പാക്കിയ മാസത്തിലാണ് മരണ നിരക്ക് കുറഞ്ഞതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി പുതിയ ത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.