കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സ്വീകരണമുറിയില്‍ സ്ഥാപിച്ച ഗണേശ വിഗ്രഹം മാറ്റാന്‍ തീരുമാനം

single-img
23 September 2015

kuwait-embassyകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സ്വീകരണമുറിയില്‍ സ്ഥാപിച്ച ഗണേശ വിഗ്രഹം മാറ്റാന്‍ തീരുമാനം. എംബസിയില്‍ ഗണേശ പ്രതിഷ്ഠ നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇന്ത്യന്‍ അംബാസഡറുടെ വസതിയിലേക്കാണ് മാറ്റി സ്ഥാപിക്കുക.   കുവൈത്തി പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കരകൗശല വസ്തു എന്ന നിലയില്‍ കൊണ്ടുവന്ന പ്രതിമയാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചിരുന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖരുടെ യോഗത്തിലാണ് പ്രതിമ മാറ്റുന്നതിന് തീരുമാനിച്ചത്. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ ഗണേശ പ്രതിമ തന്റെ വസതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി അംബാസഡര്‍ സുനില്‍ ജയിന്‍ അറിയിക്കുകയായിരുന്നു.  ഗണേശ ചതുര്‍ഥി ദിവസമായ വ്യാഴാഴ്ച ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച വിഗ്രഹമാണ് മാറ്റുന്നത്.

‘കരകൗശല വസ്തു എന്ന നിലയിലാണ് ഗണേശ പ്രതിമ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത്. ആദ്യം തന്റെ വസതിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും അംബാസഡര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് കാണാന്‍ സൗകര്യമുണ്ടാകുമെന്നതിനാലാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത് അംബാസഡര്‍ വിഷദീകരിച്ചു.