കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തി

single-img
23 September 2015

police-line-do-not-cross-tape-at-crime-scene-1-2000x1349മൂന്നാര്‍: കാണാതായ 12കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തി. കെഡിഎച്ച്പി കമ്പിനി മാട്ടുപ്പെട്ടി എസ്‌റ്റേറ്റില്‍ ആര്‍ ആന്‍ഡ് ടി ഡിവിഷനില്‍ രാജാറാം-ഭവാനി ദമ്പതികളുടെ മകള്‍ നിത്യയുടെ മൃതദേഹമാണ് മാട്ടുപ്പെട്ടി ഡാമില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ വീട്ടിൽ നിന്നും കാണാതായ നിത്യയ്ക്കായി ബന്ധുക്കളും നാട്ടുകാരും രണ്ടു ദിവസമായി തിരച്ചിലായിരുന്നു.

തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്നും പെൺകുട്ടിയുടെ ഒരു ചെരുപ്പ് കണ്ടെത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഡാമിലെ ജലാശത്തിൽ നിന്നും മറ്റൊരു ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മൂന്നാർ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഡാമിൽ നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്ന പെൺകുട്ടി എങ്ങനെ ജലാശത്തിൽ വീണു മരിച്ചു എന്നത് സംഭവിച്ച് മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.