ഹജ്ജിന് പോയ ഇന്ത്യന്‍ യുവതി മക്കയില്‍ കുഞ്ഞിന് ജന്മം നല്‍കി; മക്കിമദനി എന്ന് പേരിട്ട ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജിക്ക് ആഘോഷ സ്വീകരണം

single-img
22 September 2015

mecca-haj

ഹജ്ജിന് പോയ ഇന്ത്യന്‍ യുവതി മക്കയില്‍ കുഞ്ഞിന് ജന്മം നല്‍കി. പുണ്യഭൂമിയിലെ പ്രസവത്തില്‍ പിറന്ന കുട്ടിക്ക് ഇരുഹറം നഗരികളുടെയും പേരു ചേര്‍ത്ത് മക്കി മദനി എന്ന് പേരിട്ടു.

ദക്ഷിണേഷ്യന്‍ മുത്വവ്വിഫിന്റെ പ്രതിനിധിയുെട നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജിക്ക് ആഘോഷപൂര്‍വം സ്വീകരണം നല്‍കി. ഉമ്മയുടെയും കൂട്ടുകാരുടെയും ആഘോഷത്തില്‍ മുത്വവ്വിഫ് പ്രതിനിധികളും പങ്കുചേര്‍ന്നു.