ക്രിക്കറ്റ് ഗ്രൗണ്ട് കളിക്കാര്‍ തമ്മില്‍ പൊരിഞ്ഞ അടി;വീഡിയോ വൈറലാകുന്നു

single-img
22 September 2015

barnudaക്രിക്കറ്റ് ഗ്രൗണ്ട് കളിക്കാര്‍ തമ്മിലുള്ള പൊരിഞ്ഞ അടിയുടെ വീഡിയോ വൈറലാകുന്നു.  ബര്‍മുഡയില്‍ ചാംപ്യന്‍ ഓഫ് ചാമ്പ്യന്‍സ് ടൂര്‍ണമെന്റ് ഫൈനലിനിടെയാണ് സംഭവം. താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ വഴക്കിന് തുടക്കമിട്ടയാളെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തവിലക്കുകയും ചെയ്തു. സെപ്തംബര്‍ 10നായിരുന്നു മത്സരം.

ക്ലീവ്‌ലാന്റ് കൗണ്ടിക്രിക്കറ്റ് ക്ലബും വില്ലോകട്ട്‌സ് ക്രിക്കറ്റ് ക്ലബും തമ്മില്‍ നടന്ന ഫൈനലാണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. വില്ലോകട്‌സ് ബാറ്റ്‌സ്മാന്‍ ജോര്‍ജ് ഒബ്രിയേനും ക്ലീവ്‌ലാന്റിന്റെ വിക്കറ്റ്കീപ്പറായ ആന്റഴ്‌സണുമാണ് തമ്മിലടിച്ചത്.

ഒബ്രിയേന്‍ ബാറ്റ് ചെയ്യുന്നതിനിടെ ഓവറിനിടക്ക് പിന്നില്‍ നിന്ന് പിടിച്ച്തളളിയ ആന്റേഴ്‌സണാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഒബ്രിയേന്‍ ബാറ്റ് ഓങ്ങി അടിക്കാനാഞ്ഞെങ്കിലും മറ്റുതാരങ്ങള്‍ ഇടപെട്ട് തടഞ്ഞു. പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനിടെ പിന്നിലൂടെയെത്തിയ കീപ്പര്‍ വീണ്ടും ഇടിച്ചു. പിന്നെ നടന്നത് പൊരിഞ്ഞ അടി.

[mom_video type=”youtube” id=”t41–sokB6g”]