സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 350 മലയാളികള്‍ക്കു ഹൈദരാബാദ് നഗരത്തിനുള്ളില്‍ വീടുകള്‍ അനുവദിച്ച് നല്‍കി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു

single-img
21 September 2015

2015-06-05_185708_Kcr_chief_minister

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 350 മലയാളികള്‍ക്കു ഹൈദരാബാദ് നഗരത്തിനുള്ളില്‍ വീടുകള്‍ അനുവദിച്ച് നല്‍കി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു രംഗത്ത്. രണ്ടു മുറികളുള്ള വീടുകളാണ് ഈ പദ്ധതിയില്‍പ്പെടുത്തി അനുവദിക്കുന്നത്. ഹൈദരാബാദില്‍ പണിയുന്ന കേരള ഹൗസിന്റെ കല്ലിടീല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത യോഗത്തിലാണു ചന്ദ്രശേഖര്‍ റാവു പ്രഖ്യാപനം നടത്തിയത്.

ഒരേക്കര്‍ സ്ഥലവും ഒരു കോടി രൂപയും ഹൈദരാബാദില്‍ കേരള ഹൗസ് പണിയുന്നതിനായി തെലുങ്കാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നേരത്തെ അയ്യപ്പഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനു വേണ്ടി നിലയ്ക്കലില്‍ തെലുങ്കാന ഭവന്‍ പണിയുന്നതിനായി അഞ്ചേക്കര്‍ സ്ഥലം കേരളം തെലുങ്കാനയ്ക്ക് അനുവദിച്ചു നല്‍കിയതിന് പ്രത്യുപകാരമായാണ് ഹൈദരാബാദില്‍ കേരളഹൗസിന് തെലുങ്കാന സ്ഥലവും പണവും നല്‍കിയത്.