റോഡില്‍ വീണുകിടന്ന് കിട്ടിയ 44,000 രൂപ വിദ്യാര്‍ഥികളായ അനൂപും വിഷ്ണുദേവും പോലീസിന്റെ സഹായത്താടെ ഉടമയെ കണ്ടുപിടിച്ച് കൈമാറി

single-img
21 September 2015

Students

റോഡില്‍ വീണുകിടന്ന് കിട്ടിയ 44,000 രൂപ വിദ്യാര്‍ഥികളായ അനൂപും വിഷ്ണുദേവും പോലീസിന്റെ സഹായത്താടെ ഉടമയെ കണ്ടുപിടിച്ച് കൈമാറി. പള്ളിപ്പുറത്ത് നിന്നു പെരുമ്പിള്ളിയിലേക്കു മടങ്ങുന്നതിനിടെയാണ് പള്ളിപ്പുറം കോണ്‍വന്റ് ഭാഗത്തു നിന്നുമാണ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

നോട്ടുകെട്ടുകള്‍ വാഹനത്തില്‍ നിന്നു വീണതാണെന്ന നിഗമനത്തില്‍ ഇരുവരും നേരെ മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി പണം എസ്‌ഐ ജി. അരുണിനു കൈമാറി. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ പണത്തിന്റെ ഉടമ പള്ളിപ്പുറം പടമാട്ടുമ്മല്‍ റെയ്ജു അടയാള സഹിതം സ്റ്റേഷനിലെത്തുകയായിരുന്നു.

മുനമ്പം ഹാര്‍ബറില്‍ നിന്നു കച്ചവടം കഴിഞ്ഞു ബൈക്കില്‍ പോകുമ്പോള്‍ ബാഗില്‍ നിന്നു പണം റോഡില്‍ വീഴുകയായിരുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി അവരെക്കൊണ്ടുതന്നെ ഉടമയ്ക്കു പണം തിരിച്ചുനല്‍കി. പണം തിരികെക്കിട്ടിയ സന്തോഷത്തില്‍ ഉടമ ഇവര്‍ക്ക് പാരിതോഷികവും നല്‍കിയാണ് മടങ്ങിയത്.