ഭക്ഷണ വിഭവങ്ങളില്‍ നിന്നും കെ.എഫ്.സി പോലുള്ള ജങ്ക് ഫുഡുകള്‍ ഒഴിവാക്കണമെന്ന് വിരാട് കോഹ്‌ലിയും സാനിയാ മിര്‍സയും

single-img
20 September 2015

 

Kohli_Sania_PTIഭക്ഷണ വിഭവങ്ങളില്‍ നിന്നും കെ.എഫ്.സി പോലുള്ള ജങ്ക് ഫുഡുകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ടെന്നീസ് താരം സാനിയാ മിര്‍സയും. കായികതാരങ്ങള്‍ അവരുടെ നീണ്ട ആരോഗ്യത്തിനായി ജങ്ക് ഫുഡുകള്‍ ഒഴിവാക്കണമെന്ന് ഇരുവരും പറഞ്ഞു.

ഒരു കായിക താരമെന്ന നിലയില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ് താനെന്ന് കോഹ്‌ലി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് കെഎഫ്‌സി പോലെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കെ.എഫ്.സി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താനും ഉപയോഗിക്കാറില്ലെന്ന് സാനിയയും പറഞ്ഞു. അഡിഡാസിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് വേദിയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.