രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലെ ബരൗലിയ ഗ്രാമം കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്തു

single-img
20 September 2015

Manohar-Parrikar-Pardaphash-85689

കേന്ദ്രസര്‍ക്കാരിശനതിരെ ബീഹാര്‍ റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയെന്നവണ്ണം ബരൗലിയ ഗ്രാമം ഇനി കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കറുടെ മേല്‍നോട്ടത്തില്‍. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാമണ്ഡലമായ അമേഠിയിലെ ഒരു ഗ്രാമമാണ് ബരൗലിയ. പ്രധാനമന്ത്രിയുടെ ആദര്‍ശ ഗ്രാമം പദ്ധതിയുടെ കീഴിലാണ് കേന്ദ്രമന്ത്രി ഈ ദത്തെടുക്കല്‍ നടത്തിയിരിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗം കൂടിയാണ് മുന്‍ ഗോവാ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍. ഗൗരീഗഞ്ജ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട ഗ്രാമമാണിതെന്നും ഇത് മനോഹര്‍ പരീക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റന്റ് ദുര്‍കേഷ് തിവാരി മാധ്യമങ്ങളെ അറിയിച്ചു.

പ്രസ്തുത മണ്ഡലവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും അടുത്ത ബന്ധമുണ്ട്. അമേഠിയില്‍നിന്ന് രാഹുല്‍ ഗാന്ധിക്ക് എതിരായി മത്സരിച്ച് തോറ്റ സ്മൃതി കൃത്യമായ ഇടവേളകളില്‍ ഈ മണ്ഡലത്തില്‍ എത്താറുണ്ട്. മണ്ഡലത്തില്‍ 50,000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനായി സ്മൃതി ഇറാനി നാളെ അമേഠിയില്‍ എത്തും.