കാശ്മീര്‍ ഒരിക്കലും പാക്കിസ്താന്റെ ഭാഗമാകില്ലെന്നും പാക് സ്വപ്‌നം സ്വപ്‌നമായി തന്നെ തുടരുമെന്നും ഫറുഖ് അബ്ദുള്ള

single-img
20 September 2015

farooq-abdullah-backs-manmohans-endorsement-of-rahul-as-pm-candidate_030114070304

ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കാശ്മീര്‍ എന്നും അതു സ്വന്തമാക്കമെന്നുള്ള പാക്കിസ്താന്റെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഇന്ത്യ-പാക്കിസ്താന്‍ പ്രശ്‌നങ്ങളുടെ പ്രധാന കാരണമായ കാശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട ഒന്നാണെന്നും യുദ്ധത്തിലൂടെയോ ഭീഷണിയിലൂടെയോ പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്നും ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു

എന്നാല്‍, എത്ര ചര്‍ച്ച ചെയ്താലും അതിര്‍ത്തി മാറ്റാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ആകാശത്തിനു കീഴെ എന്തു ചെയ്താലും പാക്കിസ്താനു കാശ്മീര്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വിട്ടുപോകാനാകാത്തതും പാകിസ്താന് കിട്ടാത്തതുമായ കാശ്മീരിനു വേണ്ടി പിന്നെയെന്തിനാണ് അതിര്‍ത്തിയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതെന്നു ഇരുരാജ്യങ്ങളും ചിന്തിക്കണമെന്നും അബ്ദുള്ള പറഞ്ഞു.