ഗോവയിലെ കൃഷി മന്ത്രിയും സംഘവും കേരളത്തിലെത്തി; കേരളത്തിന്റെ സ്വന്തം നീര തേടി

single-img
20 September 2015

Neera

കൃഷിമന്ത്രിയടക്കമുള്ള ഗോവന്‍ സംഘം ഉദയഗിരി ഫെഡറേഷന്റെ നീര ഉത്പാദന കേന്ദ്രത്തില്‍ നീരയെയും വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളെയും കുറിച്ചു പഠിക്കാനെത്തി. ഗോവ കൃഷിമന്ത്രി രമേഷ് തവാദ്ക്കര്‍, കൃഷി ഡയറക്ടര്‍ ഉല്ലാസ് പൈക്കോട് എന്നിവര്‍ ഉള്‍പ്പെടെയുള്ള 18 അംഗ സംഘമാണു ഉദയഗിരി ഉത്പാദന കേന്ദ്രത്തില്‍ എത്തിയത്.

ഗോവയിലെ കര്‍ഷകര്‍ക്കിടയില്‍ നീരയുടെ ഗുണമേന്മയും പ്രാധാന്യവും വിപണന സാധ്യതകളും പരിചയപ്പെടുത്തുക എന്നതാണ് മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനോദ്ദേശം. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ടെക്‌നോളജി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന തേജസ്വിനിയുടെ പാം ഫ്രെഷ് നീര മന്ത്രിയും സംഘവും രൂചിച്ചു നോക്കി.

നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തേജസ്വിനി നാളികേര ഉത്പാദക കമ്പനിയുടെ കീഴിലുള്ളതാണ് ഉദയഗിരി ഫെഡറേഷന്‍. കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ (സിപിഎഫ്) കോണ്‍ഫെഡറേഷന്‍ പ്രസിഡന്റും ഉദയഗിരി സിപിഎഫിന്റെ പ്രസിഡന്റുമായ ജോസ് പറയങ്കുഴി, ആലക്കോട് സിപിഎഫ് പ്രസിഡന്റ് സി.യു. തോമസ് മറ്റ് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗോവന്‍ സംഘത്തെ സ്വീകരിച്ചു.