ദേശീയ പതാകയെ ജനാലയുടെ കര്‍ട്ടനാക്കിയ മുസ്ലീം ലീഗ് ഓഫീസിനെതിരെ കേസെടുത്തു

single-img
20 September 2015

flag

ദേശീയപതാകയെ ജനല്‍കര്‍ട്ടണാക്കി മുസ്ലീംലീഗ് ഓഫീസ്. പാനൂരിലെ മുസ്ലിംലീഗ് ഓഫീസിലാണ് ദേശീയതയെ അപമാനിക്കുനന് കാഴ്ച.

ചെറുപറമ്പില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം ലീഗ് ശാഖയിലാണ് ദേശീയപതാകയെ അപമാനിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ ദേശീയപതാകയെ ദുരുപയോഗം ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ അബദ്ധത്തില്‍ സഭവിച്ചുപോയതാണെന്നാണ് ഓഫീസ് അധികൃതര്‍ പറയുന്നത്.