സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ്ശര്‍മ്മ

single-img
19 September 2015

glasshouse-dec29-8_350_121914071045

സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ. മപറ്റ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഇതാവാമെന്നും പക്ഷേ അതൊരിക്കലും ഇന്ത്യയില്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ ജൈനമത ഉല്‍സവത്തോടനുബന്ധിച്ച് മാംസ നിരോധനം ഏര്‍പ്പെടുത്തിയതിനെ അനുകൂലിച്ചും മന്ത്രി സംസാരിച്ചു. ചില പ്രത്യക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായി കുറച്ചു ദിവസത്തേക്ക് മാംസനിരോധനം ഏര്‍പ്പെടുത്തിയതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. ഇത് ഒരു ചെറിയ ത്യാഗമായി കണ്ടാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

മുസ്ലീമായിരുന്നെങ്കിലും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ദേശീയവാദി ആയിരുന്നെന്ന മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞദിവസം വിവാദമായിരുന്നു.