28,000 രുപ ചെലവില്‍ പൊതുസ്ഥലത്തു സ്ഥാപിക്കേണ്ട സോളാര്‍ലൈറ്റ് സ്ഥാപിച്ചത് മുസ്‌ലിംലീഗ് നേതാവിന്റെ വീട്ടുവളപ്പില്‍

single-img
19 September 2015

LED-Street-Light-Solar1

പൊതുസ്ഥലത്തു സ്ഥാപിക്കേണ്ട സോളാര്‍ലൈറ്റ് സ്ഥാപിച്ചത് മുസ്‌ലിംലീഗ് നേതാവിന്റെ വീട്ടുവളപ്പില്‍. തളിപ്പറമ്പ് നഗരസഭയിലെ 44 വാര്‍ഡുകളില്‍ ഒരെണ്ണം വീതം പൊതുസ്ഥലത്തു സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സോളാര്‍ ലൈറ്റ് ബദരിയാന ഗര്‍ വാര്‍ഡില്‍ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സോളാര്‍ ലൈറ്റ് പ്രകാശിക്കണമെങ്കില്‍ എട്ടമണിക്കൂര്‍ തുടര്‍ച്ചയായി നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലായിരിക്കണം ലൈറ്റ് സ്ഥാപിക്കേണ്ടത് എന്ന് കരാറുകാരന്‍ നഗരസഭയെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും ശരിയായ രീതിയില്‍ സൂര്യപ്രകാശം കിട്ടാത്ത മരങ്ങള്‍ക്കിടയിലാണ് ഇവിടെ വീട്ടുവളപ്പില്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

അതുകാരണം ഏതാനും ദിവസങ്ങള്‍ മാത്രം പ്രകാശിച്ച വിളക്ക് മാസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. 28,000 രുപ ചെലവില്‍ സ്ഥാപിച്ച ലൈറ്റ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ നശിക്കുന്നതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സോളാര്‍ ലൈറ്റ് സര്‍ സയ്യിദ് കോളജ് റോഡിലേക്കു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ വാര്‍ഡ് സഭാ യോഗം കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു.