യൂറോപ്പ് അഭയാര്‍ഥികള്‍ക്കു മുന്നില്‍ വാതിലുകള്‍ പൂട്ടിയാല്‍ തീവ്രവാദികള്‍ക്ക് ഏറ്റവും എളുപ്പമുള്ള ഇരകളെയാകും അവര്‍ സൃഷ്ടിക്കുകയെന്ന് ജോര്‍ദ്ദാനിലെ റാനിയ രാജ്ഞി

single-img
19 September 2015

2C6E00AD00000578-3238859-image-a-1_1442515596887

യുറോപ്യന്‍ രാജ്യങ്ങളോട് ജോര്‍ദാനിലെ റാനിയ രാജ്ഞിയുടെ അഭ്യര്‍ഥന. യുറോപ്പിന്റെ അതിര്‍ത്തിയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കരുതെന്നും സിറിയയില്‍നിന്നുള്ള കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ബര്‍ലിനില്‍ നടത്തിയ പ്രസംഗത്തിലാണ് അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

അഭയാര്‍ഥികളെ സ്വീകരിച്ചില്ലെങ്കില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ഭീകരവാദ ഭീഷണി നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. കാരണം തറ്റിദ്ധരിക്കപ്പെട്ട വലിയൊരു തലമുറയായിരിക്കും അവിടെ രൂപപ്പെടുകയെന്നും തീവ്രവാദികള്‍ക്ക് ഏറ്റവും എളുപ്പമുള്ള ഇരകളായിരിക്കും അവര്‍ എന്നും റാനിയ പറഞ്ഞു.

കുടിയേറ്റം എന്ന വാക്കിന്റെ ഉപയോഗംതന്നെ ആശങ്കയുണ്ടാക്കുന്നതാണെന്നും അതല്ല ശരിയായ വാക്കെന്നും അവര്‍ സൂചിപ്പിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നേതൃത്വം പ്രോത്സാഹനജനകമാണെന്നും റാനിയ. 14 ലക്ഷം അഭയാര്‍ഥികള്‍ക്കാണു റാനിയയുടെ രാജ്യമായ ജോര്‍ദാന്‍ അഭയം നല്‍കിയിരിക്കുന്നത്.