മൈക്രോസോഫ്റ്റ് സിഇഒ നാദല്ലയെ കോര്‍ട്ടാന പൊതുവേദിയില്‍ വെച്ച് നാണം കെടുത്തി; നാദല്ല ചോദിച്ചത് വെല്ലുവിളിയെ കുറിച്ച്, കോര്‍ട്ടാന പറഞ്ഞത് പാല്‍ വാങ്ങുന്നതിനെ പറ്റി

single-img
19 September 2015

satyaനാദല്ലയെ കോര്‍ട്ടാന പൊതുവേദിയില്‍ വെച്ച് നാണം കെടുത്തി. മൈക്രോസോഫ്റ്റിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയാണ് സ്വന്തം സിഇഒ ക്ക് പൊതുവേദിയിലിട്ട് ഉഗ്രന്‍ പണി കൊടുത്ത്. ബുധനാഴ്ച നടന്ന  കോണ്‍ഫറന്‍സില്‍ സംസാരിക്കവേ  നാദല്ല വിന്‍ഡോസ്  10 ന്റെ മേന്മകളും പ്രത്യേകതകളും വേദിയില്‍ അവതരിപ്പിക്കുകയായിരുന്നു.

അതിനിടെ കോര്‍ട്ടാനയുടെ ശബ്ദ നിര്‍ദ്ദേശങ്ങള്‍ അനുരസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് വിശദീകരിക്കവേ സിഇഒ പറഞ്ഞത് കോര്‍ട്ടാന തെറ്റായി ഗ്രഹിക്കുകയായിരുന്നു . Show me my most at risk opportunities എന്ന് കോര്‍ട്ടാനയോട് പറഞ്ഞപ്പോള്‍ തിരികിട്ടിയത് Show me to buy milk at this opportunity എന്നതിനുള്ള മറുപടിയായിരുന്നു.

ഇതോടെ ആപ്പിളിന്റെ സിരിയെക്കാള്‍ മികച്ചതാണ് കോര്‍ട്ടാന ഡിജിറ്റല്‍ അസിസ്റ്റന്റ് എന്ന മൈക്രോസോഫ്റ്റിന്റെ വാദത്തിന് പൊതുവേദിയില്‍ വച്ചു തന്നെ പൊളിഞ്ഞിരിക്കുകയാണ്. നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മൈക്രോസോഫ്റ്റ് മേധാവിക്ക് പറ്റിയ അമളി വിഡിയോ രൂപത്തില്‍  ഷെയര്‍ ചെയ്തു കഴിഞ്ഞു.

മൂന്ന് തവണ കോര്‍ട്ടായ്ക്ക് ഒരേ നിര്‍ദ്ദേശം നല്‍കിയെങ്കിലും മൂന്ന് പ്രാവശ്യവും കാര്യം കൃത്യമായി മനസിലാക്കാന്‍ കോര്‍ട്ടാനയ്ക്ക് കഴിയാതെ വന്നതോടെ നാദല്ല തന്റെ ശ്രമത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.  വിന്‍ഡോസ് 10ന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഡിജിറ്റല്‍ അസിസ്റ്റന്റ് ഇനിയും ഒരു പാട് പുരോഗമിക്കാന്‍ ഉണ്ടെന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.