പ്രാണരക്ഷാര്‍ഥം മകനേയുമെടുത്ത് ഓടുന്നതിനിടയില്‍ വനിതാ മാധ്യമപ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ ഫുട്‌ബോള്‍ പരിശീലകനായ സിറിയന്‍ അഭയാര്‍ത്ഥിക്ക് സ്‌പെയിന്‍ അഭയവും ജോലിയും നല്‍കി

single-img
18 September 2015

image

പ്രാണരക്ഷാര്‍ഥം മകനേയുമെടുത്ത് ഓടുന്നതിനിടയില്‍ വനിതാ മാധ്യമപ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ സിറിയന്‍ അഭയാര്‍ത്ഥി ഒരു ഫുട്‌ബോള്‍ പരിശീലകനായിരുന്നു. അഭയാര്‍ത്ഥിയായി സ്‌പെയിനിലെത്തിയ ഫുട്‌ബോള്‍ പരിശീലകന് അവിടെ സെനാഫെ ദേശീയ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ ജോലി ലഭിച്ചുവെന്ന് അല്‍ ജസീറ ചാനല്‍ വെളിപ്പെടുത്തി.

ഹംഗേറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ് പോലീസിനെ കണ്ട് മകനേയും കൂട്ടി ഓടിയ സിറിയന്‍ അഭയാര്‍ത്ഥിയെ വനിതാ മാധ്യമപ്രവര്‍ത്തകയായ പെട്ര ലാസ്ലോ ചവിട്ടിയിട്ടത്. ചാനലുകളിലും മറ്റുവാര്‍ത്തകളിലും കൂടി ഇത് പുറംലോകമറിഞ്ഞമതാടെ സംഭവം വിവാദമാകുകയും, മാധ്യമപ്രവര്‍ത്തകയെ ജോലിയിയില്‍നിന്ന് പിരിച്ചുവിടുകയുമായിരുന്നു.

സിറിയക്കാരനായ ഒസാം അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഗദാബാണ് മാധ്യമ പ്രവര്‍ത്തകയുടെ ചവിട്ടേറ്റുവീണതെന്ന് അന്ന് ക്യാമറയില്‍ പതിഞ്ഞ ചിത്രം അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. മുഹ്‌സിന്‍ മകനുമൊത്ത് ഹംഗറിയിലൂടെ ജര്‍മനിയില്‍ എത്തുകയും ഇവിടെനിന്നും സ്‌പെയിനിലെത്തിയപ്പോള്‍ അവിടെ അഭയവും ജോലിയും ലഭിക്കുകയുമായിരുന്നു.