പട്ടിണി മാറ്റാന്‍ മൂന്നാര്‍ തൊഴിലാളികള്‍ നടത്തിയ സമരം ഐഎന്‍ടിയുസി ചര്‍ച്ചചെയ്തത് 50,000 രൂപ ചെലവാക്കി ആഡംബര ബോട്ടില്‍

single-img
18 September 2015

12019807_843640325755826_3366491930186519784_n

തങ്ങളുടെ പട്ടിണി മാറ്റാനാണ് മൂന്നാറിലെ സ്ത്രീകള്‍ സമരത്തിനിറങ്ങിയത്. അതുകണ്ട് ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഞെട്ടുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടും പഠിക്കില്ലെന്ന നിലപാടിലാണ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ മൂന്നാര്‍ തൊഴിലാളിസമരം ഐഎന്‍ടിയുസി ചര്‍ച്ച ചെയ്തത് ആഡംബരബോട്ടില്‍ വെച്ചാണെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴയിലാണ് ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടിവ് അടിയന്തരമായി ചേര്‍ന്നത്. സാധാരണ യോഗം ചേരാറുളളത് ഡിസിസി ഓഫീസിലാണെങ്കിലും ഇപ്രാവശ്യം പതിവിനു വിരുദ്ധമായി കായലില്‍ കൂടുകയായിരുന്നു.

ഈ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനു മാത്രം 50,000 രൂപയോളം ചെലവായെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.