ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിഅംഗം അഡ്വ.പി.എ. മുഹമ്മദ് റിയാസിനെതിരേ ഗാര്‍ഹിക പീഡനത്തിനു ഭാര്യയുടെ പരാതി

single-img
18 September 2015

18-1442550807-mhmd-riyas6

ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം അഡ്വ.പി.എ. മുഹമ്മദ് റിയാസിനെതിരേ ഗാര്‍ഹിക പീഡനത്തിനു ഭാര്യയുടെ പരാതി. കോഴിക്കോട് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി(നാല്)യില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച ജഡ്ജി എം.എന്‍. സാബു റിയാസിനു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. കേസ് പരിഗണിക്കുന്നതു കോടതി അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.

റിയാസിന്റെ ഭാര്യ ഡോ.സമീഹ സെയ്തലവിക്കും മക്കള്‍ക്കും ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കണമെന്നും കോടതി നടക്കാവ് പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഡോ. സമീഹ റിയാസിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

തന്നെ 2004 മുതല്‍ മര്‍ദിക്കാറുണെ്ടന്നും തന്റെ സ്വര്‍ണം മുഴുവന്‍ കൈക്കലാക്കി മക്കളെ വീട്ടില്‍ നിര്‍ത്തി ഒഴിഞ്ഞു പൊയ്‌ക്കൊള്ളാനാണു ഭര്‍ത്താവ് റിയാസ് പറഞ്ഞതെന്നും സമീഹ പരാതിയില്‍ ആരോപിക്കുന്നു. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റിയാസ് പരാജയപ്പെട്ടത് താന്‍ മൂലമാണെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.

പട്ടാമ്പി കൊപ്പം ജുമാഅത്ത് പള്ളിയില്‍ വെച്ച് 2002 മേയ് 27നാണ് റിയാസിന്റെയും സമീഹയുടേയും വിവാഹം നടന്നത്. 70 പവന്‍ സ്വര്‍ണമാണു നല്‍കിയിരുന്നത്. 10 പവന്‍ മെഹറായും നല്‍കി. സ്വര്‍ണം വേണെ്ടന്നാണു റിയാസിന്റെ വീട്ടുകാര്‍ ആദ്യംപറഞ്ഞതെങ്കിലും വിവാഹത്തിനു ശേഷം വീട്ടുകാര്‍ സ്വര്‍ണത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ വാശിപിടിച്ചു തുടങ്ങിയെന്നും സമീഹ പരാതിയില്‍ പറയുന്നുണ്ട്.

താന്‍ എംബിബിഎസ് കഴിഞ്ഞയാളായിട്ടും തന്നെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചിട്ടില്ലെന്നും തന്റെയും മക്കളുടെയും പേരു പോലും റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തില്ലെന്നും അഡ്വ.പി.എം. സോമസുന്ദരന്‍ മുഖേനയാണു സമീഹ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.