ഇന്ത്യയില്‍ മാംസ നിരോധനം അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി

single-img
18 September 2015

supreme court

മഹാരാഷ്ട്രയില്‍ ജൈന ഉത്സവത്തോട് അനുബന്ധിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ മാംസ നിരോധനം സ്‌റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് മാംസ നിരോധനം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
മാംസ നിരോധനത്തെ എതിര്‍ക്കുന്നവരുടെ വാദംകൂടി അനുഭാവപൂര്‍വം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ജൈനമതസംഘടന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. അക്രമരാഹിത്യം മൃഗങ്ങളോടുള്ള സമീപനത്തിലും വേണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ മൃഗങ്ങളോടുള്ള അനുകമ്പ ഉത്സവ സമയങ്ങളില്‍ മാത്രമല്ല, എപ്പോഴും വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.