അഫ്ഗാനിസ്ഥാനിലെ 4000 കുട്ടികളുടെ ഹൃദയ ചികിത്സയ്ക്കുള്ള മുഴുവന്‍ ധനസഹായവും ഇന്ത്യ നല്‍കും

single-img
17 September 2015

Afgan

അഫ്ഗാനിസ്ഥാനിലെ 4000 കുട്ടികളുടെ ഹൃദയ ചികിത്സയ്ക്കുള്ള മുഴുവന്‍ ധനസഹായവും ഇന്ത്യ നല്‍കും. വെന്‍ട്രികുലാര്‍ സെപ്റ്റല്‍ എന്ന് വിളിക്കപ്പെടുന്ന ഹൃദയത്തില്‍ ദ്വാരവുമായി ജനിക്കുന്ന അനേകം കുട്ടികളാണ് അഫ്ഗാനിസ്ഥാനില്‍ ദുരുയതമനുഭവിക്കുന്നത്. ഇവര്‍ക്കാണ് ഇന്ത്യ സഹായം നല്‍കുന്നത്.

ഓരോ കുട്ടികള്‍ക്കും ഏകദേശം 3,000 ഡോളറാണ് ചികിത്സയ്ക്കായി ഇന്ത്യ ചെലവാക്കുന്നത്. ഇത് 4,000 ഡോളറിന് അപ്പുറം കടക്കാത്ത വിധത്തില്‍ സഹായം രകമീകരിക്കുകയാണ് ഴചെയ്യുക. അഫ്ഗാനിസ്ഥാന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുമായി ചേര്‍ന്നാണ് ഇന്ത്യ ഇഈ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.

വരുന്ന അഞ്ചുവര്‍ഷത്തേക്കാണ് ഇക്കാര്യത്തില്‍ ിന്ത്്യ അഫ്ഗാനിസ്ഥാനെ സഹായിക്കുക. മുമ്പ് അഫ്ഗാന്റെ പുനഃനിര്‍മ്മിതിക്കായി ഇന്ത്യ 300 ദശലക്ഷം ഡോളര്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാന്‍ കുട്ടികള്‍ക്ക് സഹായഹസ്തവും നീട്ടിയിരിക്കുന്നത്.