സ്വയം നിര്‍മ്മിച്ച ക്ലോക്ക് ടീച്ചറെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അഹമ്മദ് മുഹമ്മദിനെ ക്ഷണിച്ച് ഒബാമയും സൂക്കര്‍ബര്‍ഗും

single-img
17 September 2015

CPDWeZxVAAA59A2

ടെക്‌സാസിലെ മക്ആര്‍ത്തൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാലുകാരന്‍ അഹമ്മദ് മുഹമ്മദിന്റെ കൈവശമുണ്ടായിരുന്ന ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായ അഹമ്മദിന് പിന്തുണയുമായി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും അഹമ്മദിന് രംഗത്തെത്തി.

അഹമ്മദിനെ അതിഥിയായി ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഒബാമ അഹമ്മദിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിരിക്കുന്നത്. മനോഹരമായ ക്ലോക്കാണ് അഹമ്മദ് ഉണ്ടാക്കിയിട്ടുള്ളത്. അത് വൈറ്റ് ഹൗസിലേക്ക് കൊണ്ടു വരാന്‍ താല്‍പ്പര്യമുണ്ടോയെന്നും ഒബാമ ചോദിക്കുന്നു.

എന്തെങ്കിലും ഉണ്ടാക്കാനും അതിനുള്ള ആഗ്രഹവുമെല്ലാം സ്വാഭാവികമാണെന്നും അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. അഹമ്മദിനെ പോലെയുള്ളവരുടെ കയ്യിലാണ് ഇനിയുള്ള ഭാവിയെന്നും അറസ്റ്റ് ചെയ്യുകയല്ല വേണ്ടതെന്നും അഹമ്മദ് ഫേസ്ബുക്കിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വയം ഉണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനായി സ്‌കൂളില്‍ ചെന്നപ്പോഴാണ് കയ്യിലുള്ളത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. #IStandWithAhmed എന്ന ഹാഷ് ടാഗോടെയാണ് പൊലീസിനെതിരെയുള്ള പ്രതികരണങ്ങള്‍ പ്രചരിക്കുന്നത്.