തുടര്‍ച്ചയായി 5500 വര്‍ഷമായി കത്തിക്കൊണ്ടിരിക്കുന്ന അഗ്നികുണ്ഡം

single-img
17 September 2015

Mount

5500 വര്‍ഷമായി തുടര്‍ച്ചയായി കത്തിക്കൊണ്ടിരിക്കുന്ന ഒരു അഗ്നികുണ്ഡം ഈ ലോകത്തുണ്ട്. ഓസ്‌ട്രേലിയയിലെ മൗണ്ട് വിന്‍ജിനാണത്. 5500 വര്‍ഷമാണ് ഇവിടുത്തെ കല്‍ക്കാരിപാളി കത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

തീനാളങ്ങള്‍ ഉയര്‍ന്ന് പൊങ്ങാത്ത രീതിയിലാണ് ഇത് കത്തുന്നത്. ഈ അഗ്നികൃണ്ഡം ആദ്യമായി കണ്ടെത്തിയത് ഓസ്മട്രലിയന്‍ കുടിയേറ്റക്കാരാണ്. 1828ലാണ് ഇത് കണ്ടെത്തിയത്.

ഉയരുന്ന അഗ്നി കണ്ട് അഗ്‌നി പര്‍വ്വതമാണ് എന്നാണ് ആദ്യം അവര്‍ കരുതിയതെങ്കിലും പിന്നീടാണ് കല്‍ക്കാരിയാണ് കത്തുന്നതെന്ന് മനസ്സിലായത്. പര്‍വതത്തിന്റെ ചുറ്റിനുള്ള പ്രദേശം ഇത് വര്‍ഷങ്ങളായി ജ്വലിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പാരിസ്ഥിക പ്രശ്‌നങ്ങള്‍ നേരിടുകയാണ്. സസ്യങ്ങള്‍ വളരാതെ, പാറക്കെട്ടുകള്‍ മാത്രമായി കൊണ്ടിരിക്കുകയാണ് ഇവിടം.

ചിലസമയങ്ങളില്‍ കനത്ത ഇടിമിന്നല്‍ പോലുള്ള പ്രതിഭാസങ്ങള്‍ക്കും ഈ അണയാത്ത തീ കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു.