പാലട പായസം മിക്‌സില്‍ തയ്യാറാക്കിയ പായസം കഴിച്ചവര്‍ക്കു അസ്വസ്ഥത; കാലാവധി കുറിക്കാത്ത പായ്ക്കറ്റില്‍ നിരവധി സൂക്ഷ്മജീവികള്‍

single-img
17 September 2015

Palada Mix

പാലട പായസം മിക്‌സില്‍ തയ്യാറാക്കിയ പായസം കഴിച്ചവര്‍ക്കു അസ്വസ്ഥത. തയ്യാറാക്കിയതിന്റെ ബാക്കിവന്ന പായസം മിക്‌സിന്റെ പായ്ക്കറ്റ് പരിശോധിച്ചപ്പോള്‍ നിരവധി സൂക്ഷ്മജീവികളെ കണ്ടെത്തി. കണ്ണൂര്‍ തളാപ്പിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും തളാപ്പ് സ്വദേശി രഘുറാം ചൊവ്വാഴ്ച വാങ്ങിയ പാലട പായസം മിക്‌സാണ് പണി തന്നത്.

രഘുറാം പായ്ക്കറ്റിലെ പകുതിയെടുത്താണ് പായസമുണ്ടാക്കിയത്. ഇത് കഴിച്ച രഘുറാമിനും വീട്ടുകാര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഡോക്ടറെ സമീപിക്കുകയായിരുന്നു.

പായ്ക്കറ്റില്‍ മിക്‌സ് പായ്ക്കു ചെയ്ത തീയതി കുറിച്ചിരുന്നുവെങ്കിലും കാലാവധി കുറിച്ചിരുന്നില്ല. സൂക്ഷ്മജീവികള്‍ നിറഞ്ഞ പായസം മിക്‌സ് വിതരണത്തിനു നല്‍കിയ കമ്പനി അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് രഘുറാം.