തമിഴ്‌നാട്ടിലെ ധനുഷ്‌കോടിമുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ സമുദ്രത്തിന് കുറുകേ 22 കിലോമീറ്റര്‍ നീളുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു

single-img
17 September 2015

india-srilanka.jpg.image.784.410

ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും തമ്മില്‍ ചര്‍ച്ച നടത്തി. കടല്‍പ്പാലവും വെള്ളത്തിന് അടിയില്‍കൂടിയുള്ള ടണലും ഉള്‍പ്പെടുന്ന പദ്ധതിക്ക് ഏകദേശം 33,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

തമിഴ്‌നാട്ടിലെ ധനുഷ്‌കോടിമുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ സമുദ്രത്തിന് കുറുകേ 22 കിലോമീറ്റര്‍ നീളുന്ന റോഡിന്റെ നിര്‍മ്മാണത്തിന് ഏഷ്യന്‍ വികസന ബാങ്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഭൂട്ടാന്‍, ബംഗ്ലദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി റോഡ് മാര്‍ഗം ഇന്ത്യയെ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി ബിബിഐഎന്‍ മോട്ടര്‍ വാഹന കരാര്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഈ പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകഹ. ഈ പദ്ധതിക്കും എഡിബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.