ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചരിത്രവിജയം നേടിയ ബാഹുബലി ചൈനയില്‍ 5000 തിയേറ്ററില്‍ റിലീസ് ചെയ്യുന്നു

single-img
16 September 2015

baahubali

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചരിത്രവിജയം നേടിയ രാജമൗലിയുടെ ബാഹുബലി ചൈനയും കീഴടക്കാന്‍ എത്തുന്നു. ചൈനയിലെ 5000 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇ-സ്റ്റാര്‍ ചൈനയില്‍ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഈ മാസം അവസാനം പകുതിയോടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും. അടുത്തവര്‍ഷം ജൂലൈ 10ന് ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്ന രണ്ടാംഭാഗം റിലീസ് ചെയ്യാനാണ് രാജമൗലി തീരുമാനിച്ചിരിക്കുന്നത്.

അനുഷ്‌കയാണ് രണ്ടാം ഭാഗത്തില്‍ നായിക. ആദ്യ ഭാഗത്തില്‍ അതിഥി താരമായി എത്തിയ കിച്ച സുദീപും ചിത്രത്തില്‍ പ്രധാനമായ വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യ ഭാഗത്തിലേത് പോലെ തന്നെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലേതും.