സയിദ് അജ്മല്‍ വിരമിക്കാനൊരുങ്ങുന്നു

single-img
16 September 2015

downloadപാകിസ്താന്‍ ഓഫ്‌സ്പിന്നര്‍ സയിദ് അജ്മല്‍ വിരമിക്കാനൊരുങ്ങുന്നു. ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയ ശേഷം ഫോമിലേക്കുയരാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് അജ്മല്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്നത്. 37കാരനായ അജ്മല്‍ 113 ഏകദിനങ്ങളില്‍ നിന്ന് 184 വിക്കറ്റുകളും 35 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 178 വിക്കറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.