സച്ചിന്റെയും ഷെയ്ണ്‍ വോണിന്റെയും നേതൃത്വത്തിലുള്ള വിരമിച്ച കളിക്കാരുടെ ട്വന്റി 20 ലീഗിന് ഐ.സി.സി. അനുമതി നല്‍കി

single-img
16 September 2015

tendulkar-ganguly-dravid-laxman

ദൈവം വീണ്ടും കളിക്കളത്തിലെത്തും മറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം. സച്ചിന്റെയും ഷെയ്ണ്‍ വോണിന്റെയും നേതൃത്വത്തിലുള്ള വിരമിച്ച കളിക്കാരുടെ ട്വന്റി 20 ലീഗിന് ഐ.സി.സി. അനുമതി നല്‍കിസച്ചിനും വോണുമായി ഐസിസി അധികൃതര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ലെജന്റെറി ലീഗിന് ഐസിസി അനുമതി നല്‍കിയതെന്ന് ഒരു പ്രമുഖ ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം നവംബറില്‍ അമേരിക്കയിലാണ് മത്സരങ്ങള്‍ നടക്കുക. ലീഗില്‍ മൂന്ന് മത്സരങ്ങളാണ് ഉളളത്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഗ്രെന്‍ മെഗ്രാത്ത്, ലാറ, ഗില്‍ക്രിസ്റ്റ്, ലക്ഷ്മണ്‍, അക്രം തുങ്ങിയ മലാക ക്രിക്കറ്റിലെ 26 കളിക്കാര്‍ ലീഗിനായി കരാര്‍ ായിട്ടുണ്ട്.

ക്രിക്കറ്റ് അമേരിക്കയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ലീഗ് സംഘടിപ്പിക്കുന്നത്. എന്നാല്‍ പ്രസ്തുത ലീഗിന് പിച്ചും ഡ്രസ്സിംഗ് റൂമും അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഐസിസിയുടെ സഹായം ഉണ്ടാകില്ലെന്നും അത് സംഘാടകര്‍ സ്വന്തം നിലയില്‍ ചെയ്യേണ്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്.

ചിക്കാഗോ, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചല്‍സ് എന്ന് നഗരങ്ങളിലെ ബേസ് ബോള്‍ സ്‌റ്റേഡിയങ്ങളാണ് ക്രിക്കറ്റ് ലീഗിന് തയ്യാറാകുന്നത്.