പതിനായിരക്കണക്കിന് നിരപരാധികളെ കൊലചെയ്തും ലക്ഷക്കണക്കിനു പേരെ അഭയാര്‍ത്ഥികളാക്കിയുമുള്ള ഐഎസ് ഭീകരവഴ്ചയെ ഇസ്ലാമുമായി ബന്ധിപ്പിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി

single-img
16 September 2015

ISIS-militants

പതിനായിരക്കണക്കിന് നിരപരാധികളെ കൊലചെയ്തും ലക്ഷക്കണക്കിനു പേരെ അഭയാര്‍ത്ഥികളാക്കിയുമുള്ള ഐഎസ് ഭീകരവഴ്ചയെ ഇസ്ലാമുമായി ബന്ധിപ്പിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പൊതു സമൂഹമത്താട് അഭ്യര്‍ത്ഥിച്ചു.

ഇസ്ലാമിന്റെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഐഎസിനെതിരെ സെപ്തംബര്‍ 23ന് അറഫാദിനത്തില്‍ ‘ഐ.എസ്. ഇസ്ലാമല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി സാമ്രാജ്യത്വത്തിനും ഭീകരതക്കുമെതിരെ സംസ്ഥാന വ്യാപകമായി അഭയാര്‍ഥി ഐക്യദാര്‍ഢ്യ ദിനം ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിരപരാധികളുടെ രക്തം ചിന്തുകയും എതിര്‍ചേരിയിലുള്ള വിവിധ മതവിഭാഗങ്ങളെ ക്രൂരമായി കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന ഐഎസ് അറബ് മേഖലയെ പ്രവാചകനുമുമ്പുള്ള പൗരാണിക അറബ് ഗോത്ര, വംശീയ സംസ്‌കാരത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളുടെ അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത പ്രശംസനീയമാണെങ്കിലും അഭയാര്‍ഥികളെ സൃഷ്ടിക്കുന്നതിനു പിന്നിലും ഐ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും യൂറോപ്യന്‍, അമേരിക്കന്‍ വിദേശ നയങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവില്ലെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. അഭയാര്‍ഥി പ്രവാഹത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോഴും അയല്‍ രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളുടെ നിസംഗത പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.