ചൈന അവരുടെ മൂന്നാം കൃതൃമദ്വീപിൽ താത്കാലിക വിമാനത്താവളം പണിയുന്നു; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്.

single-img
16 September 2015

chinese-airstrip-nyt-650_650x400_41442368940ബെയ്ജിങ്: സംഘർഷാവസ്ഥ തുടരുന്ന ദക്ഷിണ ചൈന ഉൾക്കടലിൽ ചൈനയുടെ മൂന്നാം കൃതൃമദ്വീപിൽ പുതിയ സൈനികവിമാനത്താവളം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. വാഷിങ്ടണിലെ നയതന്ത്ര, അന്തർദെശീയ പഠനകേന്ദ്രമാണ് ഇത് സംബന്ധിച്ചുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതോടെ ബെയ്ജിങ് സൈനികശക്തി കൂടുതൽ ദൃഡമാവുമെന്ന് പാശ്ചാത്യ വിശകലനവിദഗ്ധർ പറയുന്നു.

ദക്ഷിണ ചൈന ഉൾക്കടലിലെ മിസ്ചീഫ് റീഫ്, സുബീ റീഫ് എന്നീ പ്രദേശങ്ങളിലാണ് താത്കാലിക വിമാനത്താവള നിർമ്മാണത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാക്കുന്നത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന ഈ സ്ഥലങ്ങൾ നേരത്തെതന്നെ ചൈനീസ് സൈന്യം അഥീനതയിലാക്കി ദ്വീപുകൾ നിർമ്മിച്ചിരുന്നു.

അമേരിക്കയും ചൈനയും തമ്മിൽ ദക്ഷിണ ചൈന ഉൾക്കടലിനെചൊല്ലി നീണ്ടനാളുകളായി തർക്കങ്ങൾ നടന്നുവരികയാണ്. അടുത്തയാഴ്ച്ച യുഎസ് സന്ദർശനത്തിനായി പോകുന്ന ചൈനീസ് പ്രസിഡന്റ് ക്സി ജിൻപിങ് ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പ്രദേശങ്ങളിൽ ചൈനയുടെ കടന്നുകയറ്റത്തിൽ അമേരിക്കയ്ക്ക് നെരത്തെതന്നെ വിയോജിപ്പുണ്ടായിരുന്നു.

ലോകത്തെ ഏറ്റവും തിരക്കാർന്ന കടൽമാർഗ്ഗങ്ങളിൽ ഒന്നാണ് ദക്ഷിണ ചൈന ഉൾക്കടൽ. അതിനാൽ ഈ പ്രദേശങ്ങളിൽ സൈനികനിയന്ത്രണങ്ങൾ നിലവിൽവരുകയാണെങ്കിൽ കടൽഗതാഗതം താറുമാറാകുമെന്നാണ് അമേരിക്കയുടെ ഉന്നയിക്കുന്ന വാദം. എന്നാൽ ഇവിടം ദ്വീപസമൂഹമായ കടല്പ്രദേശമായതിനാൽ സുരക്ഷാകാരണങ്ങൾ ഉന്നായിച്ചാണ് ചൈനയുടെ ഇത്തരം നീക്കങ്ങൾ.

10,000 അടിയുള്ള റൺവേയാണ് മിസ്ചീഫ് റീഫിൽ നിന്നും 170 മൈൽ അകലെമാറി ചൈന നിർമ്മിക്കുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഫൈറ്റർജെറ്റുകൾ ദ്വീപിൽ ഇറങ്ങുന്നതിന് ഈ റൺവേ അനുജോജ്യമാണെന്നും ഇത് ചൈനയുടെ തന്ത്രപ്രധാനമായ സൈനികനീക്കമാണെന്നും അമേരിക്കൻ സൈനികവിശകലനവിദഗ്ധർ അഭിപ്രായപ്പെടുന്നു.