കൊച്ചിയിലെ റോഡുകള്‍ 15 ദിവസത്തിനകം നന്നാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് പി.ഡബ്ലു.ഡിക്കും മറ്റും ജില്ലാ കളക്ടറുടെ അന്ത്യശാസനം

single-img
16 September 2015

_HUGE_POTHOLES_1496144f

നഗരത്തിലെ റോഡുകള്‍ 15 ദിവസിത്തനകം നന്നാക്കണമെന്ന് ജില്ലാ കളക്ടറുടെ അന്ത്യശാസനം. കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ സ്ഥിതി വാര്‍ത്തയായ പശ്ചാത്തലത്തിലാണ് കളക്ടറുടെ മുന്നറിയിപ്പ്.

പി.ഡബ്ലു.ഡിക്കും കൊച്ചി മെട്രോയ്ക്കും ദേശീയപാതാ അതോറിറ്റിക്കുമാണ് ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം നിര്‍ദ്ദേശം നല്‍കിയത്. റോഡ് നന്നാക്കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.