ചെളിക്കുണ്ടില്‍ വഴുതിവീണ് കരകയറാനാകാതെ ആഫ്രിക്കയിലെ മരണച്ചൂടില്‍ നാലുദിവസം കുടുങ്ങിക്കിടന്ന ആനയെ മൃഗസ്‌നേഹികള്‍ കഠിനാധ്വാനത്തിലൂടെ തിരിച്ചു കയറ്റി; പക്ഷേ മരണം കരുണ കാട്ടിയില്ല

single-img
16 September 2015

Getting-rope-under_2015_09_10

ചതുപ്പില്‍ കുടുങ്ങിയ കാട്ടാനയെ നാലു ദിവസത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും പക്ഷേ മരണം കരുണ കാട്ടിയില്ല. നാല് ദിവസമായി ചതുപ്പില്‍ രക്ഷപ്പെടാനാകാതെ അകപ്പെട്ട് കിടക്കുകയായിരുന്ന കാട്ടാനയെ മൃഗസ്‌നേഹികളുടെ കൂട്ടായ്മ കരയ്ക്ക് കയറ്റിയെങ്കിലും ദുഃഖത്തോടെ അവര്‍ക്ക് അതിനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നു.

സിംബാബ്വെയിലെ കരിബ നദീതീരത്ത് വെള്ളം കുടിക്കാനായി എത്തിയ കൊമ്പനാനയാണ് അബദ്ധത്തില്‍ ചെളികുണ്ടിലേക്ക് വഴുതി വീണത്. തുടര്‍ന്ന് നാലുദിവസം ഇവന്‍ ആരുടെയും കണ്ണില്‍പ്പെടാതെ അവിടെ കുടുങ്ങി കിടക്കുകയായിരുന്നു. കരിബ മൃഗക്ഷേമ സഹായനിധി ട്രസ്റ്റ് (കാഫ്റ്റ്) ജീവനക്കാരാണ് മണിക്കൂറുകള്‍ നീണ്ട കഠിനപരിശ്രമത്തിനൊടുവില്‍ ആനയെ പുറത്തെത്തിച്ചത്.

എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആനയ്ക്ക് തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കാട്ടാനയെ ദയാവധത്തിന് വിധേയനാക്കിയത്. ഒരു രാത്രി മുഴുവന്‍ ആനയെ ഭക്ഷണവും മറ്റും നല്‍കി പരിചരിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ മരണച്ചൂടില്‍ നാല് ദിവസമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ആരോഗ്യം വഷളായ കാട്ടാനയെ വേദനയോടെ മരണത്തിനു കാഫ്റ്റ് അതികൃതര്‍ വിട്ടുനല്‍കുകയായിരുന്നു.

ചതുപ്പില്‍ വീണ ആചനയെ ട്രാക്ടര്‍ ഉപയോഗിച്ച് ആദ്യം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് രണ്ടുപേര്‍ ആനയുടെ പുറത്തുകയറി കയറ് കെട്ടിയതിന് ശേഷം കൂട്ടായി വലിച്ചു കയറ്റുകയായിരുന്നു. പരിഭ്രാന്തനായി നില്‍ക്കുന്ന ആനയുടെയടുത്ത് ഇത്തരമൊരു ശ്രമം അപകടം നിറഞ്ഞതായിട്ടും ഒരു ജീവന്‍ രക്ഷിക്കാനുള്ള വ്യഗ്രതയോടെയാണ് അവര്‍ അതിന് മുതിര്‍ന്നത്.

ഇതിനുമുന്‍പും നിരവധി മൃഗങ്ങളെ കാഫ്റ്റ് ആപത്തില്‍നിന്നും ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചിട്ടുണ്ട്.

trunk-snorkel_2015_09_10

11224061_893648420703339_6511640553482300340_n

stop-falling-back_2015_09_10