കോഴിക്കോട് – കണ്ണൂർ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

single-img
16 September 2015

downloadകോഴിക്കോട് നിന്ന് കണ്ണൂരിലേക്ക്   പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് പാളം തെറ്റി. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 2.17 ന് കോഴിക്കോട് റെയില്‍വേസ്റ്റേഷന്റെ രണ്ടാമത്തെ ട്രാക്കില്‍ തെക്കേ അറ്റത്തായാണ് സംഭവം . ട്രെയിനിന്റെ ഏറ്റവും അവസാനത്തെ കോച്ചിന്റെ ആദ്യ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. ഷോറണ്ണൂരില്‍ നിന്ന് ആക്‌സിഡന്റ് റിലീഫ് ട്രെയിന്‍ എത്തിയാണ് പാളം തെറ്റിയ ബോഗി ട്രാക്കിലേക്ക് കയറ്റിയത്.