സുരക്ഷയില്‍ വീഴ്ച വരുത്തിയ 97 ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടെന്ന് റെയില്‍വെ

single-img
16 September 2015

train11സുരക്ഷയില്‍ വീഴ്ച വരുത്തിയ 97 ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടെന്ന് റെയില്‍വെ. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ തീവണ്ടി അപകടങ്ങളില്‍ 40 ശതമാനവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും റെയില്‍വേ വ്യക്തമാക്കി . അപകടങ്ങള്‍ തടയാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. കാലഹരണപ്പെട്ട സുരക്ഷാ സംവിധാനം നവീകരിക്കും. 10 മുതല്‍ 11 ശതമാനം വരെ കുറവ് ലോക്കോപൈലറ്റുമാരുടെ എണ്ണത്തില്‍ ഉണ്ടെന്ന് ചെയര്‍മാന്‍ എ കെ മിത്തല്‍ പറഞ്ഞു.