ജമ്മു-കാശ്മീരില്‍ സിഎഫ്എല്‍ ബള്‍ബ് മോഷ്ടിക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

single-img
16 September 2015

jammu-and-kashmir-policeman-bulbജമ്മു-കാശ്മീരില്‍ സിഎഫ്എല്‍ ബള്‍ബ് മോഷ്ടിക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ജമ്മു-കാശ്മീരിലെ ആം ആദ്മി പാര്‍ട്ടിയാണ് ഈ വീഡിയോ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.  ജമ്മുവിലെ നാനക്ക് ഗുരുദ്വാരയ്ക്ക് സമീപമുള്ള  കടയ്ക്ക് മുന്നില്‍ തൂക്കിയ രണ്ട് ബള്‍ബുകളാണ് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പൊലീസുകാരന്‍ കൈക്കലാക്കിയത്.

ശാസ്ത്രി നഗര്‍ സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ വികാസ് ഖജുരിയാണ് ബള്‍ബ് മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസുകാരന്‍ തന്റെ സ്കൂട്ടറില്‍ വരുന്നതും ഗുരുദ്വാരയ്ക്ക് എതിര്‍വശത്തായി വണ്ടി നിര്‍ത്തി നടന്നുവരുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ചുറ്റുപാടും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തുന്നു. അതിന് ശേഷം ആദ്യത്തെ ബള്‍ബ് ഊരിമാറ്റി സ്കൂട്ടറില്‍ കൊണ്ടുപോയി വെക്കുന്നു. ശേഷം വന്ന് രണ്ടാമത്തെ ബള്‍ബും ഊരി വണ്ടിയെടുത്ത്  പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

രാത്രിയായപ്പോള്‍ കടയ്ക്ക് പുറത്തെ ബള്‍ബ് കത്താതെ ആയപ്പോഴാണ് കടക്കാരന്‍ ബള്‍ബ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ബള്‍ബ് മോഷണത്തിന് പിന്നില്‍ പൊലീസുകാരനാണെന്ന് വ്യക്തമായത്. വികാസിനെ അറസ്റ്റ് ചെയ്തെങ്കിലും അയാള്‍ മാനസികരോഗിയാണെന്നാണ് പൊലീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം