യു.എസ് അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ഒബാമ

single-img
16 September 2015

obamaവാഷിങ്ടണ്‍:  യു.എസ് അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. അഭയാര്‍ഥി പ്രശ്നപരിഹാരത്തിനായി യു.എസും യൂറോപ്യന്‍ രാജ്യങ്ങളും സഹകരിക്കണമെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് രാജാവ് ഫെലിപ് ആറാമനുമായുള്ള വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഒബാമയുടെ പരാമര്‍ശം. അഭയാര്‍ഥികളെ മനുഷ്യത്വപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.