പന്‍സാരെ വധം; ഒരാള്‍ പിടിയില്‍

single-img
16 September 2015

govindpansareസിപിഐ നേതാവ്  ഗോവിന്ദ് പന്‍സാരയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നാണ് പന്‍സാരെ വധക്കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് പൊലീസ് നടത്തിയത്.

സമീര്‍ ഗയിക്ക്‌വാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇയാള്‍ എന്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നും എങ്ങനെയാണ് കൊല നടത്തിയതെന്നുമുള്ള കാര്യങ്ങള്‍ പൊലീസ് പിന്നീട് വെളിപ്പെടുത്തും.