ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു

single-img
16 September 2015

bus പുനലൂര്‍: ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ പ്ലൈവുഡ് കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു.തെങ്കാശിയില്‍നിന്ന് കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന ബസ്, ദേശീയപാതയില്‍നിന്നും പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.  ബസ്സിന് വേഗം വളരെക്കുറവായതിനാല്‍ ഇവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് കൊച്ചുവീട്ടില്‍ പുത്തന്‍വീട്ടില്‍ രാജന്റെ ഭാര്യ സ്വാതി(30)യാണ് വീണത്.   തമിഴ്‌നാട് സര്‍ക്കാരിന്റെ പഴക്കമുള്ള ബസ്സിലാണ് അപകടം.  ഭര്‍ത്താവിനൊപ്പം സീറ്റില്‍നിന്നും എഴുന്നേറ്റ സ്വാതി പ്ലാറ്റ്‌ഫോം തകര്‍ന്ന് റോഡിലേക്ക് വീണു.