എ.ആര്‍.റഹ്മാനെതിരായ ഫത്‌വ ഇറാന്‍ ഗവണ്‍മെന്റ് തള്ളി

single-img
16 September 2015

arrahman-majidmajidiഇസ്ലാമിക പ്രവാചകന്‍റെ ജീവിതകഥ പറയുന്ന മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച എ.ആര്‍.റഹ്മാനെതിരായ ഫത്‌വ ഇറാനിയന്‍ ഗവണ്‍മെന്റ് തള്ളിക്കളയുന്നതായി ഡല്‍ഹിയിലെ ഇറാന്‍ എംബസി അറിയിച്ചു. ഇസ്ലാമിന് നിരക്കാത്തതോ, അനിസ്ലാമികമായതോ ഒന്നും തന്നെ സിനിമയില്‍ ഇല്ലെന്നും ഇറാനിയന്‍ ഗവണ്‍മെന്റ് അറിയിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.

ഇറാനിയന്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പൂര്‍ത്തിയാക്കിയ സിനിമ കാണാതെ വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ലെന്നും, സിനിമ കണ്ടതിനുശേഷം ഏവര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതാണ് നല്ലതെന്നും എംബസിക്ക് ലഭിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസ അക്കാദമി ചിത്രത്തില്‍ സംഗീതം നല്‍കിയതിന് എ.ആര്‍. റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.   മൂന്നു ഭാഗങ്ങളായി പുറത്തിറങ്ങുന്ന പ്രവാചകന്‍റെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ ആദ്യഭാഗമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.