ഗുരുവിന്റെ ഉപദേശപ്രകാരം സെക്സ് നിഷേധിച്ച ഭാര്യയിൽ നിന്ന് യുവാവിന് വിവാഹമോചനം

single-img
16 September 2015

gavel judge courtമുംബയ്: ഗുരുവിന്റെ ഉപദേശപ്രകാരം സെക്സ് നിഷേധിച്ച ഭാര്യയിൽ നിന്ന് യുവാവിന് വിവാഹമോചനം. മുംബയിൽ ബാന്ദ്രയിലെ  കോടതിയാണ് യുവാവിന് വിവാഹമോചനം അനുവദിച്ചത്.  ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.  2011ലാണ് ദമ്പതികൾ വിവാഹിതരാകുന്നത്.   ഗുരുവിന്റെ ഉപദേശപ്രകാരമായിരുന്നത്രേ യുവതി സെക്സ് നിഷേധിച്ചത്.

സെക്സ് നിഷേധിക്കുന്നതിനൊപ്പം തന്റെ കുടുംബാംഗങ്ങളോട് കാരണമില്ലാതെ വഴക്കുകൂടുന്നത് ഭാര്യ പതിവാക്കിയെന്നും ഇ മെയിൽ ഹാക്ക് ചെയ്ത് സുഹൃത്തുക്കൾക്ക് മോശം മെസേജുകൾ അയയ്ക്കുന്നത് പതിവാക്കിയെന്നും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു.  എന്നാൽ ക്രൂരമായ ലൈംഗികബന്ധമാണ് ഭർത്താവിൽ നിന്നുണ്ടായതെന്നാണ് യുവതി കോടതിയിൽ പറഞ്ഞത്.

പ്രകൃതിവിരുദ്ധബന്ധത്തിന് പോലും നിർബന്ധിച്ചിരുന്നു. ഇത് എതിർത്തതിനാണ് വിവാഹമോചന ഹർജി നൽകിയതെന്നും യുവതി പറഞ്ഞു. എന്നാൽ യുവതിയുടെ വാദം കോടതി അംഗീകരിച്ചില്ല.