ഈ പാലങ്ങൾ കടക്കാൻ അല്പം പാടുപ്പെടും!!!

single-img
16 September 2015

രണ്ട് പ്രദേശങ്ങൾ യോജിപ്പിച്ച് സുഖകരമായ സഞ്ചാരമാർഗ്ഗങ്ങളായാണ് നാം പാലങ്ങളെ കാണുന്നത്. സുഖകരവും സുരക്ഷിതവുമാർന്നതിനൊപ്പം യത്രകൾ എളുപ്പമാക്കാനും പാലങ്ങൾ സഹായകമാകുന്നു. എന്നാൽ ഈ പാലങ്ങളെ കുറിച്ചൊന്ന് അറിഞ്ഞുനോക്കൂ. ഇവ കടക്കാൻ അത്ര എളുപ്പമല്ല എന്നു മാത്രമല്ല കുറച്ച് ധൈര്യം കൂടി വേണം….

 ചിറാപുഞ്ചിയിലെ വേരുകൾ കൊണ്ടുള്ള പാലം
travellenz_cherrapunji
മരവേരുകൾ കൊണ്ട് നിർമ്മിതമായ ചിറാപുഞ്ചിയിലെ ജീവനുള്ള പാലം. പൂർണ്ണമായും മരവേരുകളാൽ നിർമ്മിക്കപെട്ട പാലമാണിത്. ചിറാപുഞ്ചിയിൽ നോങ്രിയാറ്റ് ഗ്രാമത്തിലെ ഖാസി ഘോത്രക്കാർ അനേകം വർഷങ്ങൾ കൊണ്ട് നിർമ്മിച്ച ഈ പാലത്തിനെ യോജിപ്പിച്ചിരിക്കുന്നത് ശക്തമായ റബ്ബർ വടങ്ങളാലാണ്.

രണ്ടറ്റങ്ങളിലായുള്ള നാല് ഭീമൻ മരങ്ങളിൽ റബ്ബർ വടങ്ങളെ യോചിപ്പിച്ചിരിക്കുന്നു. പാറകളാണ് ഇതിലൂടെയുള്ള വഴി പാകിയിരിക്കുന്നത്. 50 പെരുടെ ഭാരംവരെ താങ്ങാൻ ശേഷിയുള്ളതാണ് ഈ വേരുപാലം.

 എശിമ ഒഹാഷി പാലം – ജപ്പാൻ
metro
അല്പം മനക്കരുത്തുണ്ടെങ്കിൽ മാത്രമെ ഇതിലൂടെ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. 44 മീറ്റർ ഉയരത്തിൽ നിന്നും കുത്തനെ ഇറങ്ങുന്നതാണ് ഈ പാലം. ഇങ്ങനെയൊരു യാത്ര അനുഭവം പാർക്കുകളിലെ റൈഡുകളിലും മറ്റും നിങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ടാകാം. പാർക്കിൽ കളിയാണ് എന്നാൽ ഇവിടെ കളി കാര്യമാവും.

 ഡ്രാഗൺ കിങ്-കോങ് ബ്രിഡ്ജ് – ചൈന
dragon
ഇങ്ങനെയൊരു പാലമുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ചിത്രം കാണുമ്പോൾ സാങ്കൽപ്പികമാണെന്ന് തോന്നുകയും ചെയ്യാം. എന്നാൽ സംഭവം സത്യമാണ്. ചൈനയിൽ ഈ പാലം അവസാനഘട്ട പണിയിലാണ്. കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും ഒക്കെകൂടിടി വല്ലാത്ത ഒരു പാലം.

 ഹെണ്ടേർസൺ വേവ്സ് – സിംഗപ്പൂർ
hendres
പാമ്പിന്റെ ആകൃതിയിൽ നിർമ്മിച്ചിട്ടുള്ള പാലമാണ് ഹെണ്ടേർസൺ വേവ്സ്. ഭൂമിയിൽ നിന്നും 36 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഹെണ്ടേർസൺ വേവ്സ് സിംഗപ്പൂരിലെ ഏറ്റവും ഉയരംകൂടിയ പാലമാണ്. ഉല്ലാസരഹിതമായ യാത്രാനുഭവം നൽക്കുന്നതുകൊണ്ടുതന്നെ സിംഗപ്പൂർ സഞ്ചാരികളുടെ ഇഷ്ടവിനോധകേന്ദ്രം കൂടിയാണിവിടം.

 ലണ്ടനിലെ ഉരുളും പാലം
rolling
ബ്രിട്ടീഷ് എഞ്ചിനീയറിങ്ങിന്റെ  മികവ് തെളിയിക്കുന്ന മറ്റൊരു മാസ്മരിക ഉദാഹരണമാണ് ഈ ഉരുളുന്ന പാലം. കൗതുകത്തിലേറെ ഇതിന്റെ പ്രായോഗികതയ്ക്കാണ് പ്രാധാന്യം. ഗ്രാൻഡ് യൂണിയൻ കനാലിന് കുറുകെയാണ് പാലം. ആവശ്യമെങ്കിൽ നിവർന്ന് ആളുകൾക്ക് ഇതിലൂടെ അപ്പുറം ചാടാം. അല്ലാത്തപ്പോൾ ചുരുണ്ട് ഒരു ഭീമൻ ചക്രമായിട്ട് ഇതിരിക്കും.

 ഹെലിക്സ് ബ്രിഡ്ജ് – സിംഗപ്പൂർ
helix
ഡി.എൻ.എയുടെ ഹെലിക്കൽ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെയാണ് ഹെലിക്സ് പാലമെന്ന് വിളിക്കുന്നതും. വളരെ നേർത്ത സ്റ്റീൽ കമ്പികളാൽ നിർമ്മിച്ചിരിക്കുന്ന ഇത് ഒരേസമയം പതിനായിരം ആളുകളെ വഹിക്കാൻ ത്രാണിയുള്ളതാകുന്നു.

  നാൻപു പാലം – ചൈന
nanpu
കുറച്ച് സമയം ഈ പാലത്തിൽ നോക്കിനിന്നാൽ തലകറങ്ങിപ്പോകും. ദിനവും 1,20,000 വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത് എന്നാണ് കണക്കുകൾ. ചൈനയിലെ ഷാങ്ഹായിൽ സ്ഥിതിചെയ്യുന്ന നാൻപു പാലം ലോകത്തെതന്നെ ഏറ്റവും തിരക്കാർന്ന ഗതാഗതമാർഗ്ഗങ്ങളിലൊന്നാകുന്നു.

 ലാങ്കാവി സ്കൈ ബ്രിഡ്ജ് – മലേഷ്യ
lang
സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണ് മലേഷ്യയിലെ ലാങ്കാവി പാലം നിൽക്കുന്നത്. ഇവിടെ നിന്നാൽ മലേഷ്യയെ മുഴുവനായി ഉയരത്തിൽ നിന്നും കാണാൻ കഴിയും. പതിനഞ്ച് നിനുറ്റകളോളം കേബിൾ കാറിൽ സഞ്ചരിച്ച് വേണം ഇവിടേക്ക് എത്താൻ.