നാസികൾ തുടക്കമിട്ടു, പിന്നെ പലരും അത് ഏറ്റുപിടിച്ചു; ഇപ്പോൾ ലോകസൈനികശക്തികൾ ഉപയോഗിക്കുന്ന നാസി ജര്‍മ്മനിയുടെ ചില രഹസ്യ യുദ്ധോപകരണങ്ങൾ

single-img
16 September 2015

രണ്ടാം ലോകമഹായുദ്ധ കാലത്താണ് സൈനികമേഖലയിൽ അനവധി പുരോഗതികള്‍ സംഭവിക്കുന്നത്. ഹിറ്റ്ലറിന്റെ നാസി പട്ടാളം അക്കാലങ്ങളിൽ പലതരം ആയുദ്ധങ്ങൾ പോർവിമാനങ്ങൾ മറ്റു യുദ്ധോപകരണങ്ങൾ വന്‍തോതിൽ നിർമ്മിച്ചിരുന്നു. ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഉപയോഗിക്കുന്ന യുദ്ധക്കോപ്പുകളുടെ ഉത്ഭവവും അവിടെനിന്നാണ്.

ഫ്ലയ്യിങ് വിങ് അഥവ ഹോർട്ടൺ ഹൊ 229
horten2motoresaelice
ലോകത്തിലെ ആദ്യത്തെ സ്റ്റെൽത് പോർവിമാനമാണ് ഫ്ലയ്യിങ് വിങ് അഥവ ഹോർട്ടൺ ഹൊ 229. സ്റ്റെൽത് എന്നാൽ ശത്രുക്കളുടെ കണ്ണിൽപെടാതെ ഒളിപ്പോർ നടത്തുന്ന വിമാനങ്ങളാണ്. മണിക്കൂറിൽ 600 മൈൽ വേഗതയിൽ 50000 അടിയിലേറെ ഉയർന്ന് പറക്കാൻ കഴിയുന്നത്കൊണ്ടാണ് ഫ്ലയ്യിങ് വിങിന് ഇത് സാധ്യമാകുന്നത്. കൂടാതെ 2000lbs ഭാരംവരെ ചുമന്ന്കൊണ്ട് പറക്കാനും ഇതിന് കഴിയുമായിരുന്നു.
B-2_Spirit_original
പിൽക്കാലത്ത് ഹോർട്ടൺ ഹൊ 229നെ ആസ്പദമാക്കി അമേരിക്ക വികസിപ്പിച്ചെടുത്ത സ്റ്റെൽത് വിമാനമാണ് ബി-2 സ്പിരിറ്റ്. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും വലിയ പോർവിമാനമാണിത്.

 നിയന്ത്രിക്കാവുന്ന മിസൈലുകൾ
guide
മനുഷ്യരാൽ നിയന്ത്രിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ വർഷിക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഫ്രിറ്റ്സ്-എക്സ്. ഏകദേശം 3500lbs ഭാരമുള്ള ബോംബുകൾ നിറച്ചതായിരുന്നു ഇവ. റേഡിയൊ ഉപകരണങ്ങൾ ഉപയോഗിച്ച് ദൂരനിന്നും ഇതിനെ നിയന്ത്രിച്ച് 20000 അടി ഉയരത്തിൽ നിന്നുവരെ വർഷിക്കാൻ  കഴിയുമായിരുന്നു.
Tomahawk
ഫ്രിറ്റ്സ്-എക്സിന് പുരോഗതി സംഭവിച്ചാണ് ആധുനികകാലത്തെ ക്രൂയിസ് മിസൈലുകൾ ഉണ്ടാകുന്നത്. നിയന്ത്രണിത വേഗതയിൽ സ്വയം ലക്ഷ്യസ്ഥാനത്ത് പതിക്കത്തക്ക കഴിവുള്ളവയാണിവ.

 ഗോളിയത്ത്
goliath
റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന മനുഷ്യരഹിതമായി സഞ്ചരിക്കുന്ന വാഹനങ്ങളാണ് ഗോളിയത്തുകൾ. യുദ്ധവേളയിൽ മൈനുകൾ താണ്ടി ബോംബാക്രമണങ്ങൾ നടത്തുന്നതിനായിരുന്നു ഇതിനെ ഉപയോഗിച്ചിരുന്നത്. 220lbs ഭാരം സ്ഫോടകവസ്തുക്കൾ വഹിച്ചുകൊണ്ട് നീങ്ങാൻ കഴിവുണ്ടായിരുന്നു ഗോളിയത്തിന്.
sarge_pic1
ഗോളിയത്തിന്റെ കണ്ടുപിടിത്തത്തിന് ശേഷമാണ് മനുഷ്യരില്ലാതെ സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ ആശയം വരുന്നത്. നാലുവീലുകളുള്ള ഏത് പ്രദലത്തിലൂടെയും സഞ്ചരിക്കാൻ കഴിയുന്ന യു.ജി.വികൾ ഇന്ന് നിരവധി രാജ്യങ്ങളുടെ സൈനികസേനകൾ ഉപയോഗിക്കുന്നു.

 ബാലിസ്റ്റിക്ക് മിസൈലുകൾ
Bundesarchiv
നാസിസേന യുദ്ധത്തിൽ ഉപയോഗിക്കാനായി വികസിപ്പിച്ചെടുത്ത മറ്റൊരു യുദ്ധോപകരണമായിരുന്നു ഇന്റർകോൺടിനെന്റൽ ബാലിസ്റ്റിക്ക് മിസൈലുകൾ. അതിലേറ്റവും കരുത്തേറിയതായിരുന്നു വി-2 മിസൈലുകൾ. വിക്ഷേപണ സ്ഥലത്തുനിന്നും ദീർഘദൂരം സഞ്ചരിച്ച് ശത്രുസൈന്യത്തെ നിഷ്പ്രഭമാക്കാൻ കഴിയുമായിരുന്നു വി-2വിന്. ശത്രുനീക്കങ്ങളെ വളരെ ദൂരത്തുവെച്ച് ചെറുക്കാൻ ഇതിലൂടെ സാധ്യമായിരുന്നു.

Atlas-

ലോകത്തെ ആദ്യ വൻദൈർഘ്യത്തിൽ സഞ്ചരിക്കാവുന്ന ബാലിസ്റ്റിക്ക് മിസൈലായിരുന്നു വി-2. ഇന്ന് 3400 മൈലുകൾ അകലെവരെ സഞ്ചരിക്കവുന്ന ബാലിസ്റ്റിക്ക് മിസൈലുകൾ മിക്ക സൈനികസേനയും ഉപയോഗിക്കുന്നു.