ഐഫോണ്‍ വാങ്ങുന്നതിനായി ചൈനീസ് യുവാക്കള്‍ സ്വന്തം കിഡ്‌നി വില്‍ക്കാനൊരുങ്ങുന്നു

single-img
16 September 2015

iphoneബീജിങ്‌: ചൈനയില്‍ ഐഫോണ്‍ വാങ്ങുന്നതിനായി രണ്ട്‌ യുവാക്കള്‍  സ്വന്തം കിഡ്‌നി വില്‍ക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ്‌ ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 6 എസും, 6 എസ്‌ പ്ലസും പുറത്തിറങ്ങിയത്‌.

വു എന്ന യുവാവ്‌ തനിക്ക്‌ ഐഫോണ്‍ 6 എസ്‌ വാങ്ങണമെന്ന ആഗ്രഹം തന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ സുഹൃത്തിന്റെ ഉപദേശമായിരുന്നു ഐഫോണിനായി കിഡ്‌നി വില്‍ക്കാന്‍. ഇരുവരും കിഡ്‌നി വിറ്റ്‌ ഐ ഫോണ്‍ സ്വന്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്റര്‍ നെറ്റിലൂടെ നിയമവിരുദ്ധമായ  ഇടനിലക്കാരനെ ഇവര്‍ പരിചയപ്പെട്ടിരുന്നു. കൂടാതെ ഇരുവരോടും വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയിലെത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയും ചെയ്‌തു.

എന്നാല്‍ വുവും സുഹൃത്തായ ഹുവാങ്ങും ആശുപത്രിയിലെത്തിയെങ്കിലും ഇടനിലക്കാരന്‍ എത്തിയില്ല. തുടര്‍ന്ന്‌ ദൗത്യം ഉപേക്ഷിക്കാമെന്ന്‌ വു പറഞ്ഞെങ്കിലും ഹുവാങ്‌ അംഗീകരിച്ചില്ല. പിന്നീട്‌ വു സംഭവം പോലീസില്‍ അറിയിച്ചെങ്കിലും ഹുവാങ്‌ ഓടി രക്ഷപെട്ടു.