ഡിസ്‌ലൈക്ക് ബട്ടണുമായി ഫെയ്‌സ്ബുക്ക് എത്തുന്നു

single-img
16 September 2015

dislike-facebook-buttonഫെയ്‌സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ലൈക്ക് ബട്ടണുകള്‍ക്കൊപ്പം ഡിസ്‌ലൈക്ക് ബട്ടണും ഫെയ്‌സ്ബുക്കില്‍ ഇടം നേടും. ഫെയ്‌സ്ബുക്ക് ഇതിനുള്ള സംവിധാനം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ പരീക്ഷിച്ചു നോക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

വളരെ കാലമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ ആവശ്യമാണ് ലൈക്ക് ബട്ടണുകള്‍ക്കൊപ്പം ഡിസ്‌ലൈക്ക് സൗകര്യവും ഫെയ്‌സ്ബുക്കില്‍ വേണമെന്ന്. നിലവില്‍ യൂട്യൂബിലാണ് ലൈക്കിനും ഡിസ്‌ലൈക്കിനും സൗകര്യമുള്ളത്.

മറ്റൊരാളുടെ പോസ്റ്റുകളെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഡിസ്‌ലൈക്ക് സൗകര്യമൊരുക്കുന്നത്. ചില ദുംഖം വാര്‍ത്ത വരുന്ന പോസ്റ്റുകളില്‍ ലൈക്ക് അടിക്കുന്നത് അപഹാസ്യമായത് ശരിയല്ലാത്തതും കൊണ്ടാണ് ഡിസ്‌ലൈക്ക് ബട്ടണെന്ന ആശയവുമായി മുന്നോട്ട് പോകുന്നതെന്നും  സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.