കോട്ടയത്തെ ബാറ്റായുടെ ഷോറൂമില്‍ വന്‍ തീപിടിത്തം

single-img
16 September 2015

bataകോട്ടയം:  കോട്ടയത്തെ  ബാറ്റായുടെ ഷോറൂമില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കെ.കെ.റോഡില്‍ ചന്തക്കവലയ്ക്ക് സമീപത്തെ  ഷോറൂമിനാണ് തീപിടിച്ചത്. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോറൂമിലെ ബാഗുകളും തുകല്‍ ചെരിപ്പുകളുമടക്കമുള്ളവ പൂര്‍ണമായി കത്തിയമര്‍ന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പതിനഞ്ചോളം അഗ്‌നിശമനസേന യൂണിറ്റുകള്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് വന്‍ അഗ്‌നിബാധ ഭാഗികമായെങ്കിലും നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് വസ്ത്രവ്യാപാരസ്ഥാപനങ്ങളും ലോഡ്ജും ഉണ്ടായിരുന്നതിനാല്‍ തീ പടരുന്നത് വന്‍ അപകടത്തിന് കാരണമാകുമെന്നതിനാല്‍ മുന്‍കരുതലുകള്‍ ഏറെയെടുത്തായിരുന്നു തീയണയ്ക്കല്‍.