സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനില മെച്ചപ്പെട്ടു

single-img
16 September 2015

sidhart
കൊച്ചി: കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഐ.സി.യു.വില്‍ തീവ്ര നിരീക്ഷണത്തിലായിരുന്ന സിദ്ധാര്‍ഥിന് ചൊവ്വാഴ്ച കുറെ കൂടി ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മറ്റ് ശസ്ത്രക്രിയകള്‍ നടത്താനാണ് തീരുമാനം. കൈയിലും തുടയെല്ലിലും പൊട്ടലുകള്‍ ഉള്ളതിനാലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്.  കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തുവെച്ചാണ് സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. എറണാകുളത്തെ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത ശേഷം തൃപ്പൂണിത്തുറയിലേക്ക് കാറോടിച്ചു പോകവെയായിരുന്നു അപകടം.